വിജിലന്‍സിലെ നിയമോപദേശകരുടെ പ്രാധാന്യം കുറച്ച് ഡയറക്ടര്‍; പ്രതിഷേധം ശക്തം

DGP N C Asthana

തിരുവനന്തപുരം: വിജിലന്‍സിലെ നിയമോപദേശകരുടെ പ്രാധാന്യം വെട്ടിക്കുറച്ച് ഡയറക്ടര്‍ നിര്‍മല്‍ചന്ദ്ര അസ്താനയുടെ സര്‍ക്കുലര്‍. നിയമോപദേശകരുടെ ഉപദേശം മതി, നിര്‍ദേശം വേണ്ട. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിയമോപദേശം തള്ളാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്തുവന്നു. സര്‍ക്കുലര്‍ വിജിലന്‍സ് മാനുവലിന് വിരുദ്ധമാണെന്ന് ഇവര്‍ ആരോപിച്ചു. നിയമപിന്തുണയില്ലാത്ത കുറ്റപത്രങ്ങള്‍ കോടതിയിലെത്തിയാല്‍ തോല്‍ക്കാന്‍ സാധ്യതയുണ്ട്.

നിയമോപദേശകരുടെ അഭിപ്രായം പരിഗണിച്ച് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു മുന്‍ ഡയറക്ടറുടെ നിര്‍ദേശം.

Top