കോഴ ആരോപണം ; കെ.എം ഷാജിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു

കണ്ണൂര്‍: മുസ്ലീംലീഗ് എംഎല്‍എ കെ.എം ഷാജി കോഴവാങ്ങിയെന്ന ആരോപണത്തില്‍ കേസെടുത്ത വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഇന്ന് 11.30ന് തലശ്ശേരി വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

അന്വേഷണച്ചുമതലയുള്ള കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയത്.

ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലുണ്ടായ അഭിപ്രായം, അതോടൊപ്പം കൊടുമണ്‍ പത്മനാഭന്റെ മൊഴി മുന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന നൗഷാദ് പൂതപ്പാറയുടെ പരാതി എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിലവില്‍ ഷാജി മാത്രമാണ് കേസിലെ പ്രതി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top