തിരുവനന്തപുരം: ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജുകളുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയതിനെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിജിലന്‍സിനോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജുകളുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ഏഴു കോടി രൂപയുടേയും വയനാട് മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്‍സി കരാറില്‍ 11 കോടിയുടെ ക്രമക്കേട് നടന്നെന്ന പരാതികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. അഞ്ചു കമ്പനികളാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ കണ്‍സള്‍ട്ടന്‍സിക്കായി രംഗത്തുണ്ടായിരുന്നത്. ഇതില്‍ ആര്‍.സി മെട്രിക്‌സ് എന്ന കമ്പനിയാണ് ഉയര്‍ന്ന തുക ക്വാട്ട് ചെയ്തത്. മറ്റു നാലു കമ്പനികളും കുറഞ്ഞ തുകയാണ് ക്വാട്ട് ചെയ്തത്. എന്നാല്‍, കണ്‍സള്‍ട്ടന്‍സിക്കായുള്ള വിജ്ഞാപനത്തില്‍ പറയാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍.സി മെട്രിക്‌സിന് കരാര്‍ നല്‍കുകയായിരുന്നു.
പിന്നീട് വയനാട് മെഡിക്കല്‍ കോളേജിന്റെ കരാറും ഈ കമ്പനിക്ക് തന്നെ നല്‍കുകയായിരുന്നു.