ക്വാറികളില്‍ നടത്തിയ വിജിലന്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്

തിരുവനന്തപുരം: പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ക്വാറികളിലും ക്രഷര്‍ യൂണിറ്റുകളിലും റെയ്ഡില്‍ വ്യാപക റോയല്‍റ്റി തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍. 27 ക്വാറികളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വിവിധ നിയമലംഘനങ്ങള്‍ക്ക് 11 ലക്ഷം രൂപ പിഴയീടാക്കി. അമിതഭാരം കയറ്റിയെത്തിയ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. പാസില്ലാത്തവ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനും കൈമാറി.

പെര്‍മിറ്റില്ലാതെ കരിങ്കല്ല് കടത്തല്‍, അനുവദിച്ചതിലധികം ലോഡ് കയറ്റല്‍, റോയല്‍റ്റി വെട്ടിപ്പ് എന്നിവ സംബന്ധിച്ച് വ്യാപക പരാതി ലഭിച്ചതോടെയാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് റെയ്ഡ് നടത്തിയത്. എല്ലാ ജില്ലകളിലേയും ഉദ്യോഗസ്ഥര്‍ പ്രത്യേകം സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ക്വാറ്റ ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Top