കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജിനെതിരെ കേസെടുത്തത് സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയോടെയാണ് വിജിലന്‍സ് കോടതിയെ അറിയിച്ചു.
പാലം അഴിമതിയില്‍ സര്‍ക്കാറിന് 14.30 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ സൂരജിന് നിര്‍ണായക പങ്കുണ്ട്. ആര്‍.ഡി.എക്സ് കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയ ശേഷം സൂരജിന്റെ മകന്‍ മൂന്ന് കോടി 30 ലക്ഷം രൂപയുടെ ഭൂമി വാങ്ങി. രേഖകളില്‍ കാണിച്ചത് ഒരു കോടി മാത്രമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.