പാലാരിവട്ടം പാലം അഴിമതി; മുന്‍ പിഡബ്ല്യുഡി സെക്രട്ടറിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ അഴിമതി സംബന്ധിച്ച കേസിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി.ഒ സൂരജിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു.

സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴായിരുന്നു പാലത്തിന് കരാർ നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ ടെൻഡർ നടപടിക്രമങ്ങളിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലൻസ് വിലയിരുത്തിയത്.

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ നിർമ്മാണക്കമ്പനിയായ ആർഡിഎസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയലിനെയും മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തത്.

Top