ബന്ധുനിയമനം ; ഇപി ജയരാജനെതിരായ കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ഇപി ജയരാജനെതിരെ കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് നിലപാട് അറിയിച്ചത്.

ഇപി ജയരാജനെതിരെ ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെങ്കില്‍ ജയരാജനോ മറ്റുള്ളവരോ സാമ്പത്തിക ലാഭം ഉണ്ടാക്കണം. എന്നാല്‍, ഈ കേസില്‍ ജയരാജന് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും കോടതിയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.

Top