ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ.
ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ മന്ത്രിയുടെ ഭൂമി കൈയേറ്റങ്ങള്‍ അന്വേഷിക്കണമെന്ന് ശിപാര്‍ശയില്‍ ആവശ്യപ്പെടുന്നു.
കുട്ടനാട്ടില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയെന്നുമാണ് ആരോപണം.
പക്ഷേ, ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭാ കാര്യാലയത്തില്‍ സൂക്ഷിച്ചിരുന്ന 32 നിര്‍ണായക രേഖകള്‍ കാണാതായിരുന്നു. ഭൂമി കൈയേറ്റ ആരോപണം നിലനില്‍ക്കുന്ന റിസോര്‍ട്ടില്‍ റവന്യുവകുപ്പ് അധികൃതര്‍ പരിശോധന ആരംഭിച്ചശേഷമാണ് ഈ ഫയലുകള്‍ കാണാതായതെന്നാണു സൂചന.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്നാണ് മന്ത്രി തോമസ് ചാണ്ടിയുടെ നിലപാട്. ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ബോധപൂര്‍വം സൃഷ്ടിച്ചെടുത്തതാണെന്നും മന്ത്രി പറഞ്ഞു.