വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്തയാഴ്ച ചോദ്യം ചെയ്യും

കൊച്ചി : പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്തയാഴ്ച ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി അന്വേഷണ സംഘം പ്രത്യേക ചോദ്യാവലിയും തയ്യാറാക്കുന്നുണ്ട്.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് നല്‍കും. ഇബ്രാഹിം കുഞ്ഞ് കഴിഞ്ഞ തവണ നല്‍കിയ മൊഴിയില്‍ നിരവധി പഴുതുകള്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയ ഗൂഡാലോചനയില്‍ ഇബ്രാഹിംകുഞ്ഞിന് നേരിട്ട് പങ്കുണ്ടെന്നാണ് വിജിലന്‍സ് കരുതുന്നത്.

ഇതിനിടെ കിറ്റ്‌കോയിലെയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനിലേയും ചില ഉദ്യോഗസ്ഥരെ കൂടി വിജിലന്‍സ് വിളിച്ച് വരുത്തിയിട്ടുണ്ട്.
ഇവരില്‍ ചിലര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തീര്‍പ്പാക്കിയിരുന്നു.

കേസില്‍ ഉദ്യോഗസ്ഥരുടേതടക്കമുള്ള ചില നിര്‍ണ്ണായക ചില അറസ്റ്റുകള്‍ അടുത്തയാഴ്ച ഉണ്ടായേക്കും. അതേസമയം വിജിലന്‍സ് നോട്ടീസ് കിട്ടിയാല്‍ മുന്‍കൂര്‍ ജാമ്യത്തിനടക്കം ശ്രമിക്കുന്നതിനെക്കുറിച്ച് ഇ്രബാഹിംകുഞ്ഞ് നിയമോപദേശം തേടിയിട്ടുണ്ട്.

Top