കോഴിക്കോട്; ജില്ലാ കലോല്‍സവ വേദിയില്‍ വിജിലന്‍സ് പരിശോധന. മത്സരഫലം കോഴവാങ്ങി നിശ്ചയിച്ചിരുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. ഒന്നും രണ്ടും സ്ഥാനങ്ങള്‍ കോഴവാങ്ങി നിശ്ചയിച്ചിരുന്നുവെന്നാണ് ആരോപണം.
ഉപജില്ല കലോത്സവം മുതല്‍ മത്സരഫലങ്ങള്‍ അട്ടിമറിക്കാന്‍ വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നുവെന്ന ആരോപണം വ്യാപകമായിരുന്നു. ഇത് സംബന്ധിച്ച് ചില വിദ്യാര്‍ഥികള്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ക്ക് യാത്രകള്‍ക്കും ഫോണ്‍ ഉപയോഗിക്കുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഉപജില്ല ജില്ലാ കലോത്സവങ്ങളില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളില്ല.
ഈ സാഹചര്യത്തില്‍ വിധികര്‍ത്താക്കളെ സ്വാധീനിക്കാനുള്ള ശ്രമം വ്യാപകമാണെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആരോപണം. ചില പ്രത്യേക ഇനങ്ങളില്‍ സ്ഥിരമായി ചില സ്‌കൂളുകള്‍ക്ക് മാത്രമാണ് സമ്മാനം ലഭിക്കുന്നു എന്ന പരാതിയും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് കലോത്സവ വേദിയില്‍ വിജിലന്‍സ് പരിശോധന.