Vigilance raid at the residence of k.m abraham; Oommen Chandy asked questions

ommenchandy

തിരുവനന്തപുരം: ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിന്റെ ജഗതിയിലെ വസതിയില്‍ നടന്ന വിജിലന്‍സ് റെയ്ഡ് എസ്പിയുടെ മാത്രം തീരുമാനപ്രകാരമാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഒരുപാട് സംശയങ്ങള്‍ ഉയരുന്നുണ്ട്. റെയ്ഡ് നടക്കുമ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ദുരൂഹമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

Top