വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചെമ്പനോടയിലെ കര്‍ഷകന്റെ ആത്മഹത്യയെ തുടര്‍ന്നാണ് നടപടി.

ചെമ്പനോട് വില്ലേജ് ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു .വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

തുടര്‍ന്ന് ഓഫീസിലെ ഫയലുകള്‍ സീല്‍ ചെയ്തു. ക്രമക്കേട് കണ്ടെത്തിയാല്‍ ശക്തമായ നടപടി എടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം ഉണ്ടായിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓഫീസുകളില്‍ പരിശോധന തുടരുകയാണ്.

Top