കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്ക് എതിരെ വിജിലന്‍സ് പുതിയ കേസ് എടുത്തിരിക്കുന്നുവെന്നുമാണ് വിവരം. പുലര്‍ച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത്.
പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കണ്ണൂരിലെ വീട്ടിലും റെയ്ഡ് നടന്നെന്നാണ് ലഭിക്കുന്ന വിവരം.