ചെമ്പനോട് വില്ലേജ് ഓഫീസിലെ രേഖകളില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്‌

കോഴിക്കോട്: നികുതി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ജോയി അത്മഹത്യ ചെയ്ത കോഴിക്കോട്ടെ ചെമ്പനോട് വില്ലേജ് ഓഫീസിലെ രേഖകളില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍.

വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഭൂവിസ്തൃതി കൂട്ടിയും കുറച്ചും രേഖപ്പെടുത്തി, കരം സ്വീകരിച്ചു കൊണ്ടിരുന്ന ഭൂമി വനഭൂമിയായി രേഖപ്പെടുത്തി എന്നിങ്ങനെയുള്ള ക്രമക്കേടുക്കളാണ് വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തുന്നതിനായി താലൂക്ക് ഓഫീസിലെ രേഖകളും വിജിലന്‍സ് ഉടനെ പരിശോധിക്കും.

Top