തൃശൂര്‍: മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പിഎ ലിജോ ജോസഫിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസ് എടുത്തു.
ഇന്നു രാവിലെ എറണാകുളം വിജിലന്‍സിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്.
ഒരു കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചതായി റെയ്ഡില്‍ വ്യക്തമായിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ പേരിലും അനധികൃതമായി സ്വത്ത് സമ്പാദിച്ചതിതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്. രാവിലെ ഏഴ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.