ഫയലുകള്‍ കാണാതായ സംഭവം ; ഹൈക്കോടതി കോര്‍ട്ട് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്ന് വിജിലന്‍സ് രജിസ്ട്രാര്‍

High court

കൊച്ചി : മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് ഫയലുകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതിയിലെ കോര്‍ട്ട് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്ന് വിജിലന്‍സ് രജിസ്ട്രാര്‍. കാണാതായത് മൂന്ന് സെറ്റ് ഫയലുകളാണ്, ഫയല്‍ നീക്കം രേഖപ്പെടുത്തിയില്ലന്നും രജിസ്ട്രാര്‍ അറിയിച്ചു.

സിസിടിവി സ്ഥാപിക്കണമെന്നും ഫയല്‍ നീക്കം രേഖപ്പെടുത്താന്‍ സംവിധാനം വേണമെന്നും വിജിലന്‍സ് രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് വിജിലന്‍സ് രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിന് കൈമാറി.

അന്വേഷണം രണ്ടുകോര്‍ട്ട് ഒാഫീസര്‍മാര്‍ക്കെതിരെയായിരുന്നു. ഇതില്‍ ഒരാള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാനാകാത്തതിനെ തുടര്‍ന്നാണ് നടപടിക്ക് ശുപാര്‍ശെ ചെയ്തത് . ഫയല്‍ നഷ്ടപ്പെട്ടത് 2018ല്‍ തന്നെയാണെന്നും വിജിലന്‍സ് റജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലബാര്‍ സിമന്റ്സ് അഴിമതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത് . കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു.

ഊഴംകാത്തു നിന്നിട്ടും ഹര്‍ജികള്‍ പരിഗണനയ്ക്കെത്താത്തിനെ തുടര്‍ന്ന് കേസ് അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യവുമായ ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചപ്പോഴാണ് ഫയലുകള്‍ കാണാതായതായി ബോധ്യപ്പെട്ടത്. തുടര്‍ന്ന് ജസ്റ്റീസ് ബി സുധീന്ദ്രകുമാര്‍ അന്വേഷണത്തിന് ഉത്തരിവിടുകയായിരുന്നു.

Top