കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെ എം ഷാജിക്ക് അനധികൃത സ്വത്തെന്ന് കണ്ടെത്തി വിജിലന്‍സ്. അദ്ദേഹത്തിന് കെ എം ഷാജിക്ക് വരവിനെക്കാള്‍ 166% അനധികൃത സ്വത്തെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്. ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകന്‍ എം ആര്‍ ഹരീഷ് കോടതിയെ സമീപിച്ചു.
മത്സരിക്കുന്നതില്‍ നിന്നും ആറ് വര്‍ഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പരാതി നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. വര്‍ഗീയത പറഞ്ഞ് ഷാജി വോട്ട് ചോദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നത്. എന്നാല്‍, ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകന്‍ വരണാധികാരിയെ അറിയിച്ചു.