തിരുവനന്തപുരം: പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എയ്ക്ക് എതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സ്പീക്കറെ സമീപിച്ചു. പറവൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് പുനര്‍ജനി. അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നും ഇത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നുമാണ് ആരോപണം.
സംഭവത്തില്‍ പ്രഥമിക പരിശോധന പൂര്‍ത്തിയാക്കിയ വിജിലന്‍സ് തുടര്‍ അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി ഗുജറാത്തില്‍ പോയ സ്പീക്കര്‍ 30ാം തീയതിയെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുകയുള്ളു. അതിന് ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കും.