vigilance-to-investigate-appiontment-during-udf

തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിമാരുടെ ബന്ധുനിയമനങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ മുന്‍ കാലങ്ങളില്‍ നടന്ന നിയമനങ്ങളും പരിശോധിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി.

യു.ഡി.എഫ് കാലത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് പരിശോധിക്കുന്നത്. ഇക്കാര്യം ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സര്‍ക്കാര്‍ അറിയിക്കും.

സര്‍ക്കാറിന് വേണ്ടി ഹാജരാകുന്നത് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനാണ് . മുന്‍ സര്‍ക്കാര്‍ നിയമിച്ച എ.ഡി.പി ശശീന്ദ്രനെ ഇന്നലെ മാറ്റിയിരുന്നു. പകരം അഡ്വ.കെ.ഡി ബാബു സര്‍ക്കാറിന് വേണ്ടി ഹാജരാകുമെന്നാണ് വിവരം.

മുന്‍മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗ്ഗീസ് (ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍), സഹോദരി അമ്പിളി ജേക്കബ് (കേരള ഐടി ഇന്‍ഫ്രാസ്‌ക്ടര്‍ മാര്‍ക്കറ്റിങ് മാനേജര്‍), മുന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ എ ടി സുലേഖ (സര്‍വ്വ വിജ്ഞാനകോശം ഡയറക്ടര്‍) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലമ്പള്ളി (കോപ്പറേറ്റീവ് സര്‍വ്വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍), മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ സഹോദരന്‍ വിഎസ് ജയകുമാര്‍(ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍), പ്രതിപക്ഷ നേതാവും മുന്‍മന്ത്രിയുമായ ചെന്നിത്തലയുടെ ബന്ധു വേണു ഗോപാല്‍ (കേരള ഫീഡ്‌സ് എംഡി), മുന്‍മന്ത്രി കെസി ജോസഫ് കൈ കാര്യം ചെയ്തിരുന്ന നോര്‍ക്ക റൂട്ട്‌സില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭാര്യമാര്‍ക്ക് നല്‍കിയ നിയമനങ്ങളും, ആര്‍ ശെല്‍വരാജ് എംഎല്‍എയുടെ മകളെ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ അസി.മാനേജരാക്കിയ നടപടി, മുന്‍ എംഎല്‍എയും ലീഗ് നേതാവുമായ ഉമ്മന്‍മാസ്റ്ററുടെ മരുമകന്‍ കെപി അബ്ദുള്‍ ജലീലിനെ സ്‌കോള്‍ കേരള ഡയറക്ടറായി നിയമിച്ചതുമടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുക.

Top