കോഴിക്കോട്: കോഴിക്കോട് വിജിലന്‍സ് യൂണിറ്റിലെ ഡ്രൈവര്‍ക്കും തിരുവമ്പാടിയിലെ എസ്.ഐക്കും കോവിഡ് സ്ഥിരീകരിച്ചു. വിജിലന്‍സ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി ബന്ധപ്പെട്ട വിജിലന്‍സ് ഡി.വൈ.എസ്.പി അടക്കം അഞ്ച് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് വ്യക്തമല്ല. അണുനശീകരണത്തിനായി ഓഫീസ് താല്‍ക്കാലികമായി അടച്ചിട്ടുമുണ്ട്.