കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും

ണ്ണൂർ: പ്ലസ് ടു കോഴ കേസിൽ കെ എം ഷാജി എംഎൽഎയെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്. ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച ഹാജരാകാൻ കെ എം ഷാജിക്ക് നോട്ടീസ് നൽകും. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 2014 ൽ എംഎൽഎ 25 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് വിജിലൻസ് കണ്ണൂർ യൂണിറ്റ് അന്വേഷണം നടത്തുന്നത്. ഭൂമി കയ്യേറി വീട് നിർമിച്ചതിൽ വിശദീകരണം നൽകാൻ കെ എം ഷാജിയുടെ ഭാര്യ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 17 ന് ഹാജരാകാനാണ് കോഴിക്കോട് കോർപ്പറേഷൻ കെ എം ഷാജിയുടെ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്.

വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് കോർപ്പറേഷൻ നോട്ടീസ് അയച്ചത്. ചട്ടവിരുദ്ധമായി വീട് നിർമിച്ച ഭൂമിയിൽ കോർപറേഷൻ സർവേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തിൽ വിശദീകണം നൽകണം. ആശയുടെ പേരിലാണ് ഭൂമി. ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് എം കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എൻഫോഴ്സ്മെന്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Top