vigilence case against CBI

കൊച്ചി : സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

കേസന്വേഷണത്തിന്റെ പേരില്‍ പിഡബ്‌ള്യുഡി ഗസ്റ്റ് ഹൗസുകളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ സൗജന്യമായി താമസിച്ച് പത്ത് കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് പരാതി.

പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് പി. മാധവന്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിക്കാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

പിഡബ്‌ള്യുഡി മുന്‍ സെക്രട്ടറിമാരായ ടി ഒ സൂരജ്, മുഹമ്മദ് ഹനീഷ് പിഡബ്‌ള്യുഡി കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എം പെണ്ണമ്മ, എറണാകുളം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.റ്റി. ബിന്ദു, ഡിവൈഎസ്പി പ്രേംകുമാര്‍, സിബിഐ ഡിവൈഎസ്പി ജോസ്‌മോന്‍, മുന്‍ ആഭ്യന്തര സെക്രട്ടറി നിവേദിത പി. ഹരന്‍, എറണാകുളം ജില്ല മുന്‍ കളക്ടറായിരുന്ന എം.ജി രാജമാണിക്യം തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സിബിഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുന്നത്.

Top