vigilence court cricises ud f govt in n.sankar reddy appoinment

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയുടെ നിയമനത്തില്‍ യുഡിഎഫ് സര്‍ക്കാരിന് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം.

ഡിജിപിയായി നിയമനം നടത്തിയത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് കോടതി ആരാഞ്ഞു.

എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരായ ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 30 ലേക്ക് മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് വിധി പറയാന്‍ മാറ്റിയത്. ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനംകയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് മാറ്റിയത്.

യുഎഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശങ്കര്‍ റെഡ്ഡിക്ക് മാനദണ്ഡം മറികടന്ന് സ്ഥാനക്കയറ്റവും നിയമനവും നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.

Top