തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ റിപ്പോര്‍ട്ട് മൂന്നാം തിയതിക്ക് ശേഷം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.
മൂന്നാം തീയതി ഹൈക്കോടതിയില്‍ വരുന്ന കേസുകളിലാണ് തന്റെ ശ്രദ്ധ. കേസുകള്‍ക്ക് വേണ്ടിയുള്ള സത്യവാങ്മൂലം തയ്യാറാക്കുകയാണ് ഇപ്പോള്‍. ഇതിന് ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ടോം ജോസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം വിജിലന്‍സ് ഉന്നയിച്ചേക്കുമെന്നാണ് സൂചനകള്‍.
ടോം ജോസിന്റെ ഫ്‌ളാറ്റുകളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകള്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധിച്ചിരുന്നു. ഈ കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന വിശദ റിപ്പോര്‍ട്ടാണ് ജേക്കബ് തോമസ് സര്‍ക്കാരിന് സമര്‍പ്പിക്കുക.
റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ ടോം ജോസിനെതിരെ നടപടി എടുക്കുമെന്ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് നേരത്തെ വ്യക്തമാക്കിയിരുന്നു.