കൊല്ലം: വിജയ് മല്യക്ക് അനധികൃതമായി ഭൂമി നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. 1971 മുതലുള്ള നടപടിക്രമം അനുസരിച്ചുള്ള തുകയ്ക്കാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്.
അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലം കളക്ടറെ ക്രൂശിക്കാന്‍ അനുവദിക്കില്ല. കളക്ടറുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായില്ല. സിസിടിവി തകരാര്‍ കൃത്യസമയത്ത് കെല്‍ട്രോണിനെ അറിയിച്ചിരുന്നതാണെന്നും മന്ത്രി പറഞ്ഞു.