എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഇളയ ദളപതി വിജയും കീര്‍ത്തി സുരേഷും വീണ്ടും ഒന്നിക്കുന്നു. ഭൈരവ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിജയ്‌യുടെ 62ാം ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും ഈ മാസം 21ന് പുറത്തുവിടുമെന്ന് സംവിധായകന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി.
വന്‍ താര നിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. സണ്‍ പിക്‌ചേഴ്‌സ് ഒരുക്കുന്ന പേരിടാത്ത ചിത്രം രാഷ്ട്രീയ പശ്ചാത്തലമുള്ളതായിരിക്കുമെന്നും സംവിധായകന്‍ അറിയിച്ചു.
ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ സൂര്യയുടെ എന്‍ ജി കെയോടായിരിക്കും വിജയുടെ ചിത്രത്തിന് മത്സരിക്കേണ്ടി വരിക.