അമ്മയിൽ നിന്ന് ദിലീപ് രാജിവെച്ചതുപോലെ വിജയ് ബാബുവും രാജി വെയ്ക്കണമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മോഹൻലാലിന് കത്ത് അയക്കുമെന്നും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. അമ്മ സംഘടനയുടെ അച്ചടക്ക നടപടിയിൽ നടൻ ഷമ്മി തിലകന് അദ്ദേഹം പിന്തുണയും അറിയിച്ചു. പാർവതിയും ശ്വേതാമേനോനും രാജി വെച്ചത് എന്തിനാണെന്ന് തനിക്ക് ഇപ്പോഴും അറിയില്ല.
നടന്‍ ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് അമ്മ ഇന്നലെ വിശദീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഷമ്മി നടത്തുന്ന പ്രതികരണങ്ങളില്‍ അമ്മയുടെ അംഗങ്ങള്‍ക്ക് വലിയ അതൃപ്തിയുണ്ടെന്ന് നടന്‍ സിദ്ധിഖ് പറഞ്ഞു. ഷമ്മിയെ പുറത്താക്കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സ്വീകരിക്കരുതുമെന്നുമെല്ലാമുള്ള ചര്‍ച്ചകള്‍ വന്നു. ഭൂരിപക്ഷം പേരും ഷമ്മി തിലകനെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്.
ഈ സാഹചര്യത്തില്‍ ഷമ്മിക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. ഇതേതുടര്‍ന്ന് ഷമ്മിയോട് അമ്മ എക്‌സിക്യൂട്ടീവ് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സിദ്ധിഖ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ നടൻ ഷമ്മി തിലകന് പിന്തുണയുമായെത്തിയത്.