യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാൻ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
പീഡനക്കേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും വെള്ളിയാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതും കോടതി തടഞ്ഞിട്ടുണ്ട്.നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കെത്തിയപ്പോള്‍ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.തുടര്‍ന്നാണ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്. കേസിനെ തുടര്‍ന്ന് ദുബൈയിലേക്ക് കടന്ന വിജയ് ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായിരുന്നു.
പീഡനക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യല്‍, തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നും വിജയ് ബാബുവിന്‍റെ അഭിഭാഷകനും വ്യക്തമാക്കി.