ചെന്നൈ: തമിഴ്‌നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന വെളിപ്പെടുത്തലുമായി പിതാവ് എസ്.എ ചന്ദ്രശേഖര്‍. ഉചിത സമയത്ത് രാഷ്ട്രിയത്തിലേക്ക് വരുമെന്നും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പറ്റിയ സമയമല്ലെന്നും അദ്ദഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രജനീകാന്തും, കമലഹാസനും രാഷ്ട്രയിത്തിലേക്ക് ഇറങ്ങി.അവര്‍ക്കൊപ്പം ഇപ്പോള്‍ വിജയ് കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തമിഴക രാഷ്ട്രീയം താരങ്ങളെക്കൊണ്ട് നിറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മൂന്നു വര്‍ഷത്തിനു ശേഷം വിജയ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. വിജയ് രാഷ്ട്രീയത്തില്‍ ശോഭിക്കുമെന്നും സാമൂഹികകാര്യങ്ങളില്‍ ഇടപെടാന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാറ്റങ്ങള്‍ കൊണ്ടുവരുന്നവരെയാണ് നമുക്കാവശ്യം. കമല്‍ഹാസനും രജനീകാന്തും ഒറ്റക്കെട്ടായി രംഗത്തിറങ്ങി മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. അടുത്ത 15 വര്‍ഷത്തേക്ക് തമിഴകഭരണം നടത്താനാവും. എന്നാല്‍, ഇരുവരും വ്യത്യസ്തമായി മത്സരിച്ചാല്‍ പഴയ പാര്‍ട്ടികള്‍തന്നെ ഭരണം തിരിച്ചുപിടിക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.