അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ സിനിമ കൊണ്ടുതന്നെ ജനങ്ങള്‍ക്ക് പ്രിയങ്കരനായ താരമാണ് വിജയ് ദേവരക്കൊണ്ട. പിന്നീട് ഗീതാ ഗോവിന്ദം എന്ന ചിത്രം റിലീസ് ചെയ്തുവെങ്കിലും അര്‍ജുന്‍ റെഡ്ഡി തന്നെയാണ് ആരാധകര്‍ക്ക് പ്രിയം. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡാണ് സിനിമാലോകത്ത് ചര്‍ച്ചാ വിഷയം.
എന്നാല്‍ സൂപ്പര്‍താര പദവിയുള്ള ജീവിതം തനിക്കത്ര സുഖകരമല്ലെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടന്‍. അര്‍ജുന്‍ റെഡ്ഡി റിലീസായതോടെ വീടിന് മുന്നില്‍ ആരാധകര്‍ കാത്തുനില്‍ക്കാന്‍ തുടങ്ങി. ഈ മാറ്റം എനിക്കത്ര സുഖകരമല്ല. ഞാന്‍ ഞാനായി തന്നെ ഇരിക്കാനാണ് ആഗ്രഹം. മറ്റുള്ളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും ഞാന്‍ അംഗീകരിക്കേണ്ട കാര്യമില്ല മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പെരുമാറണം എന്നാണ് പൊതുവെയുള്ള കഴ്ചപ്പാട്. എന്റെ മനസിലുള്ളത് ഞാന്‍ പ്രകടിപ്പിക്കും. എന്തു ചെയ്യണമെന്നോ എന്തു ചെയ്യരുതെന്നോ അരും എന്നെ ഉപദേശിക്കുന്നത് എനിക്കിഷ്ടമല്ലെന്നും താരം വെളിപ്പെടുത്തി.