കഴിഞ്ഞ ജൂണ്‍ 16നാണ് അര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലെ മികച്ച പ്രകടനത്തിന് ലഭിച്ച ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് പുരസ്‌കാരം വിജയ് ദേവരകൊണ്ട വില്‍ക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വിജയ് തന്റെ ബ്ലാക്ക് ലേഡി പുരസ്‌കാരം 25 ലക്ഷം രൂപയ്ക്ക് ദിവി ലാബ്‌സിനു വിറ്റിരുന്നു. ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായിരുന്നു വിജയ്‌യുടെ തീതുമാനം.
അര്‍ജുന്‍ തന്റെ വാക്കു പാലിച്ചിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം സംസ്ഥാന ഗതാഗത മന്ത്രി പി മഹേന്ദര്‍ റെഡ്ഡിയുടെയും തെലങ്കാന സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സോമേഷ് കുമാറിന്റെയും സാന്നിദ്ധ്യത്തില്‍ അര്‍ജുന്‍ ഐടി മന്ത്രി കെടിആറിന് ചെക്ക് കൈമാറി.
‘പ്രധാനമന്ത്രിയുടെ കൈയില്‍ നേരിട്ട് ചെക്ക് കൈമാറാനായിരുന്നു തന്റെ തീരുമാനം. എന്നാല്‍ ഷൂട്ടിങ് തിരക്കുകള്‍ കൊണ്ട് അതിനു സാധിച്ചില്ല.’ അര്‍ജുന്‍ പറഞ്ഞു. ചെക്ക് കൈമാറുന്ന വേളയില്‍ അര്‍ജുന്റെ അമ്മ മാധവി, പിതാവ് ഗോവര്‍ധന്‍ റാവു, സഹോദരന്‍ ആനന്ദ് എന്നിവരും ഉണ്ടായിരുന്നു. തിരിച്ച് സന്തോഷ സൂചകമായി മന്ത്രി അര്‍ജുന്റെ അമ്മയ്ക്ക് ബുദ്ധന്റെ ശില്‍പ്പവും കൈമാറി.