വിജയ് ദേവരകൊണ്ടയുടെ ‘നോട്ട’ ഒക്ടോബര്‍ 4ന് റിലീസിനെത്തും

ര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമാണ് നോട്ട. ചിത്രം തമിഴിലും തെലുങ്കിലുമായാണ് റിലീസ് ചെയ്യുന്നത്. ആനന്ദ് ശങ്കറാണ് സംവിധാനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഒക്ടോബര്‍ 4ന് തിയറ്ററുകളിലെത്തും.

ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും. മെഹ്‌റിന്‍ പിര്‍സാദയാണ് ചിത്രത്തിലെ നായിക. സത്യരാജും നോട്ടയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാം സി എസ് ആണ് സംഗീതം. ജ്ഞാനവേല്‍ രാജയുടെ ഗ്രീന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം, വിജയ് ദേവരകൊണ്ടയുടെ ഗീതാഗോവിന്ദം തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രമെന്ന പ്രത്യേകതയും ഗീതാഗോവിന്ദത്തിനുണ്ട്.

Top