ബോളിവുഡ് സിനിമകള്‍ ബഹിഷ്‌കരണക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാംപെയ്ന്‍ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ബഹിഷ്‌കരണ ആഹ്വാനമുള്ള സിനിമകളുടെ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്ന പുതിയ ചിത്രമാണ് വിജയ് ദേവകൊണ്ടയുടെ ‘ലൈഗര്‍’ . ബോയ്‌കോട്ട് ലൈഗര്‍ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ ആണ്. പല കാരണങ്ങള്‍ കാണിച്ചാണ് സിനിമ ബഹിഷ്‌കരിക്കണമെന്നുള്ള ആവശ്യം ഉയരുന്നത്.
കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ വിജയ് വേദിയില്‍ ടീപോയ് യുടെ മുകളില്‍ കാലുകള്‍ കയറ്റി വച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ബോയ്‌കോട്ട് ക്യാംപെയിന്‍ ശക്തമായിരിക്കുകയാണ്.
കൂടാതെ മതാചാരപ്രകാരമുള്ള പൂജയ്ക്കിടെ വിജയ്‌യും അനന്യ പാണ്ഡയും സോഫയില്‍ ഇരുന്നുവെന്നും ഇത് സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായി ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും ഉണ്ടെന്നുള്ളതും ബഹിഷ്‌കരണ ആഹ്വാനത്തിനുള്ള ഒരു കാരണമാണ്.
https://twitter.com/Ronitsharma7777/status/1560850148984385536?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1560850148984385536%7Ctwgr%5E40b8e23c52016637dab0c6e88070158a230206c8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.reporterlive.com%2Fbollywood%2Fboycott-campaign-against-vijay-deverekondas-movie-liger-90163