കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ക്ക് സഹായവുമായി നടന് വിജയ്. ഫാന്‍സ് അസോസിയേഷന് ഭാരവാഹികളുടെ സഹായത്തോടെ നിര്‍ധരരായവരെ കണ്ടെത്തി താരം അവര്‍ക്ക് 5000 രൂപ വീതം നല്കുന്നുവെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കേരളത്തിലെ കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 1.30 കോടി രൂപ വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. അതില്‍ നിന്ന് 10 ലക്ഷം രൂപയാണ് താരം മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.
മാത്രമല്ല പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നല്‍കിയിരുന്നു.
கரூர் மாவட்டத்தை சேர்ந்த ஏழை ரசிகரின் வங்கிக்கணக்கில் தளபதி விஜய் அவர்கள் பணம் செலுத்தினார் #Thalapathy #Master @actorvijay @karurmathimas1 pic.twitter.com/DMBrflO332
— Yuvaraj Thalapathi (@Yuvarajvijay_95) April 24, 2020
കൂടാതെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്കി. അതിന് പിന്നാലെയാണ് ഇപ്പോള്‍ നിര്‍ധനരായ ആരാധകര്‍ക്ക് താരം 5000 രൂപ വീതം നല്‍കുന്നത്.