മെർസലിനെ ‘ചൊറിഞ്ഞ’ സംഘ പരിവാറിന് എട്ടിന്റെ ‘പണി’ കൊടുത്ത് വിജയ് ആരാധകർ

vijay

ചെന്നൈ/തിരുവനന്തപുരം: തമിഴ് സൂപ്പര്‍ താരം വിജയ് നായകനായ ‘മെര്‍സലിനെതിരെ’ രംഗത്ത് വന്ന ബി.ജെ.പിക്ക് എട്ടിന്റെ ‘പണി’ കൊടുത്ത് വിജയ് ആരാധകര്‍.

വിജയ് അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ‘കത്തി’ സിനിമയിലും ഇപ്പോള്‍ പുറത്തിറങ്ങിയ മെര്‍സല്‍ സിനിമയിലും കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാക്കി വ്യാപാകമായി പ്രചരിപ്പിച്ചാണ് തിരിച്ചടി.

ആരോഗ്യമേഖലയിലെ കൊള്ളക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മെര്‍സല്‍ സിനിമയില്‍ ജി.എസ്.ടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനവും ക്ഷേത്രത്തിനു പകരം ഹോസ്പിറ്റല്‍ ആദ്യം പണിയണമെന്ന ദളപതിയുടെ മാസ് ഡയലോഗുകളുമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നത്.

ബി.ജെ.പി തമിഴ്‌നാട് ഘടകം ഈ ഭാഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരുന്നെങ്കിലും മാറ്റാന്‍ മെര്‍സല്‍ ടീം തയ്യാറായിരുന്നില്ല.

തുടര്‍ന്ന് വിജയ് എന്ന നായകനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ ബി.ജെ.പി അനുകൂലികള്‍ വ്യാപകമായി പ്രചരണമാണ് അഴിച്ചുവിട്ടത്.

ഇതോടെയാണ് ബിജെപിക്ക് ശക്തമായ മറുപടി നല്‍കിക്കൊണ്ട് ഇപ്പോള്‍ വിജയ് ആരാധകര്‍ മാസ് ഡയലോഗുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു വരുന്നത്.

‘കത്തി’ സിനിമയില്‍ മദ്യരാജാവ് വിജയ് മല്യയെ പിടികൂടാത്ത കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ‘ 5000 കോടി കടം വാങ്ങിയ ബിയര്‍ ഫാക്ടറി ഓണറെ പിടികൂടാത്തതും 5000 രൂപ കടം വാങ്ങിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നതും’ ചുണ്ടിക്കാട്ടിയ വിജയ് ഡയലോഗോടുകൂടിയാണ് പോസ്റ്റ് തുടങ്ങുന്നത്.

പിന്നീട് മെര്‍സലിലെ പഞ്ച് ഡയലോഗുകളാണ് ചേര്‍ത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയകളില്‍ വൈറലായ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

ആയിരം കോടി.. എപ്പടി..?
ആയിരം കോടി രൂപാ കടം വാങ്ങിയ ബിയർ ഫാക്റ്ററി ഓണർ എനിക്കത്‌ കെട്ടാൻ പറ്റില്ലന്ന് പറഞ്ഞ്‌ കൈ തൂക്കുന്നു..!
അയാളെ പിടിക്കാൻ ഇവിടെ പോലീസിനോ മറ്റധികാരികൾക്കോ പറ്റിയില്ല.. അയാൾക്ക്‌ കടം കൊടുത്ത ബാങ്ക്‌ ജീവനക്കാർക്കും പ്രശ്നമില്ല
എന്നാൽ 5000രൂപാ കടം വാങ്ങിയ കർഷകൻ അത്‌ തിരിച്ചടക്കാൻ വയ്യാതെ പലിശക്ക്‌ മേൽ പലിശകേറി വിഷം കുടിച്ച്‌ ആത്മഹത്യ ചെയ്യുന്നു…! – കത്തി
?

മെഡിക്കൽ ഫീൽഡിലെ ഏറ്റവും വലിയ അഴിമതി എന്താണു ??
മെഡിക്കൽ ചെക്കപ്പ്‌..!
ഒരു രോഗവും ഇല്ലാത്ത നിങ്ങൾ ഒരുവട്ടം മെഡിക്കൽ ചെക്കപ്പിനു കയറി നോക്കു.. എന്തെങ്കിലും ഒരു രോഗം നിങ്ങൾക്ക്‌ അവർ എഴുതി തന്നിരിക്കും തീർച്ച.
രോഗികളല്ലാത്തവരുടെ കയ്യിൽ നിന്നും എങ്ങനെ പണം തട്ടാം എന്നതിനുള്ള കോപ്പറേറ്റീവ്‌ ബിസിനസ്സ്‌ മൈൻഡ്‌ ആണു ഇതിനു പിന്നിൽ.
7% ജി എസ്‌ റ്റി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിൽസാ സൗകര്യം ഒരുക്കാമെങ്കിൽ 28% ഈടാക്കുന്ന ഇന്റ്യയിൽ എന്തുകൊണ്ട്‌ ആയിക്കൂടാ ? – മെർസ്സൽ?

ഇനിയൊരു 30 വർഷത്തിനപ്പുറം ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ്‌ ആയിരിക്കും മെഡിക്കൽ ഫീൽഡ്‌.
5 രൂപാ വാങ്ങി ചികിൽസിക്കുന്ന ഡോക്റ്ററെ ജനം പുച്ചിച്ച്‌ തള്ളും.. 5000 രൂപാ വാങ്ങി ചികിൽസിക്കുന്നവനെ വാനോളം പുകഴ്ത്തും.. കൂടുതൽ അറിവ്‌ ഇവനാണെന്ന് കരുതി കാശെത്ര കൊടുത്തും അവന്റെ വീടിനു മുന്നിൽ ജനം ക്യൂ നിക്കും.. അവൻ എഴുതിക്കൊടുക്കുന്ന വിലകൂടിയ മരുന്നുകളെല്ലാം വാങ്ങും..!
ഇന്നു നീ സിസേറിയൻ എന്ന് കേട്ടപ്പൊ ഞെട്ടിയില്ലേ..? മാർക്ക്‌ മൈ വേഡ്സ്‌.. മുപ്പത്‌ വർഷങ്ങൾക്കപ്പുറം നോർമ്മൽ ഡെലിവറി എന്നു കേട്ടാൽ ആളുകൾ ഞെട്ടും. – മെർസ്സൽ?

ഒരു വിജയ്‌ സിനിമയിലെ കയ്യടിക്ക്‌ വേണ്ടി മാത്രം എഴുതി തയ്യാറാക്കിയ സംഭാഷണങ്ങൾ മാത്രമായി കാണാൻ പറ്റില്ല ഇവയെ. പ്രതികരിക്കാൻ വയ്യാത്ത ഒരു സമൂഹത്തിനു മുന്നിൽ അവരുടെ സൂപ്പർ ഹീറോയെ മുൻ നിർത്തി അധികാരികൾക്കുള്ള കരണം പൊകച്ചുള്ള അടിയായിട്ടാണു തോന്നിയിട്ടുള്ളത്‌. അതിനു ജനസ്വാദീനമുള്ള ഒരു നായക നടനെ തിരഞ്ഞെടുക്കുന്നു എന്നു മാത്രം.

അപകടത്തിൽ പെടുന്ന രോഗിയേയും കൊണ്ട്‌ ഗവൺമന്റ്‌ ഹോസ്പിറ്റലിൽ നിർത്താതെ പ്രൈവറ്റ്‌ ഹോസ്പിറ്റലുകളിലേക്ക്‌ പായുന്ന ആമ്പുലൻസ്‌ ഡ്രൈവർമ്മാർ നമ്മുടെ നാട്ടിലും ഉണ്ട്‌.

മരിച്ച ശവശരീരം വെന്റിലേറ്ററിൽ കൂടുതൽ സമയം വെച്ച്‌ പണം സമ്പാതിക്കാൻ നോക്കുന്ന മനസാക്ഷിയില്ലാത്ത ഹോസ്പിറ്റൽ മാനേജുമെന്റുകളും നമ്മുടെ നാട്ടിലുണ്ട്‌.?

ഇതിനെക്കുറിച്ചൊക്കെ അതികം അറിവില്ലാത്ത വിദ്യാഭ്യാസപരമായി പിന്നോക്കം നിക്കുന്ന ഒരു വലിയ സമൂഹം തമിഴ്‌ നാടിന്റെ പല ഭാഗങ്ങളിലും ഉണ്ട്‌. അവരിലൊരാൾക്ക്‌ ഇനിയൊരപകടം വന്നാൽ.. ഗവൺമന്റ്‌ ഹോസ്പിറ്റലിൽ നിർത്താതെ പോകുന്ന ഡ്രൈവറോട്‌ ഇവിടെ നിർത്താൻ പറയാനുള്ള അറിവുണ്ടായാൽ.. അതാവും ആ സംഭാഷണങ്ങളുടെ ഏറ്റവും വലിയ വിജയം?

1.ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു, കാരണം രണ്ടുകൊല്ലമായി ഓക്സിജൻ സപ്ലൈ ചെയ്യുന്ന കമ്പനിക്ക് പണം നല്കിയില്ല..

2.വെറും 6% ജി.സ്.ടി വാങ്ങുന്ന സിംഗപ്പൂരിൽ മരുന്നുകൾ ഫ്രീ ആയി നല്കുമ്പോൾ,28% ജി.എസ്.ടി വാങ്ങുന്ന നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് നല്കിക്കൂടാ???

3.120 കോടി ജനങ്ങളിൽ വെറും 120 പേർ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്..

4.ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം…

ഇത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ പൊതുവേദിയിലെ പ്രസംഗം അല്ല… “#MERSAL” എന്ന ചിത്രം മുന്നോട്ട് വെച്ച ആ സിനിമയുടെ രാഷ്ട്രീയമാണിത്… അതിൽ പറഞ്ഞിരിക്കുന്ന ഓരോ വിഷയങ്ങളും, ഞാനും നിങ്ങളുമടങ്ങുന്ന സമൂഹവുമായി ചേർന്നു നില്ക്കുന്നതുമാണ്… അതൊരു സിനിമയാക്കിയപ്പോൾ കുറച്ച് മസാല ചേർത്ത് ബോറടിക്കാതെ പറഞ്ഞുത്തീർത്ത “ആറ്റ്ലീക്കു” ഇരിക്കട്ടെ ഒരു കുതിരപ്പവൻ…അതെ വിജയ് രക്ഷകൻ തന്നെയാണല്ലേ… പലരും ചോദിക്കാൻ് മടിക്കുന്ന കാര്യങ്ങൾ ഓൺസ്ക്രീനിലും, ഓഫ് സ്ക്രീനിലും ചങ്കൂറ്റത്തേടെ പറയാൻ കാണിക്കുന്ന ആ മനസ്സിന് ഹാറ്റ്സ് ഓഫ് “രക്ഷകൻ” ഇളയ ദളപതി വിജയ് .. ???
#Mersal #vijay ?
Courtesy : Aby Abraham Kaniyadan

Top