ഇളയദളപതി വിജയ്‌യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖരന്‍ നായകനാകുന്ന ‘ട്രാഫിക് രാമസ്വാമി’ നാളെ തിയേറ്ററുകളിലെത്തും. ചന്ദ്രശേഖറിന്റെ അസിസ്റ്റ്ന്റ് ഡയറക്ടറായിരുന്ന വിക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും നടനും നിര്‍മാതാവും കൂടിയാണ് ചന്ദ്രശേഖരന്‍.
സോഷ്യല്‍ ആക്ടിവിസ്റ്റും പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേറ്ററും കൂടിയായ ട്രാഫിക് രാമസ്വാമിയുടെ ജീവചരിത്രമാണ് നാളെ കാണാന്‍ കഴിയുക. തമിഴ്‌നാട്ടില്‍ ഹോം ഗാര്‍ഡിന് തുടക്കം കുറിച്ച വ്യക്തിയാണ് ട്രാഫിക് രാമസ്വാമി. പ്രകാശ് രാജ്, രോഹിണി എന്നീ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.