വന്‍ തിരിച്ചടി; വിജയ് മല്യയെ ഇന്ത്യയ്ക്കു വിട്ടു നല്‍കാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു

vijay mallya

ലണ്ടന്‍: വിജയ് മല്യയെ ഇന്ത്യയ്ക്കു വിട്ടു നല്‍കാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. മല്യ വസ്തുവകകള്‍ വളച്ചൊടിച്ചെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

14 ദിവസത്തിനകം മല്യയ്ക്കു മേല്‍കോടതിയെ സമീപിക്കാവുന്നതാണ്. 9000 കോടി രുപയുടെ വായ്പാതട്ടിപ്പ് കേസിലാണ് കോടതിവിധി.

വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജി ബ്രിട്ടീഷ് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് മല്യ അറിയിച്ചിരുന്നു.

‘തന്നെ കൈമാറുന്നതും വായ്പ തിരിച്ചടവും രണ്ടും രണ്ട് വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. പൊതു പണമാണ് പ്രധാനം. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ബാങ്കുകളോടും സര്‍ക്കാരിനോടും അത് സ്വീകരിക്കണമെന്ന് ദയവായി ഞാന്‍ അപേക്ഷിക്കുന്നു, ഇക്കാര്യം മല്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

Top