മുംബൈ: കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ മല്യ നല്‍കിയ ഹര്‍ജി ലണ്ടനിലെ കോടതി തള്ളിയിരിക്കുകയാണ്.
ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഈ വര്‍ഷം ആദ്യം മുംബൈ അഴിമതി വിരുദ്ധ കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ബ്രിട്ടന്റെ വിട്ടുകിട്ടല്‍ നിയമമനുസരിച്ച് വിധിയില്‍ അന്തിമ തീരുമാനമെടുക്കുവാന്‍ ആഭ്യന്തര സെക്രട്ടറിക്കാണ് അധികാരം. ബ്രിട്ടന്റെ നിയമപ്രകാരം കുറ്റവാളിക്ക് വധശിക്ഷ നല്‍കില്ലെന്നും മൂന്നാമതൊരു രാജ്യത്തിന് കുറ്റവാളിയെ കൈമാറില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരത്തില്‍ ഈ രണ്ടുകാര്യങ്ങളും മല്യയുടെ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല.
അതേസമയം, മല്യയുടെ കൈവശമുള്ള യുണൈറ്റഡ് ബ്രീവറീസിന്റെ 1000 കോടി മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കള്ളപ്പണക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പിഎംഎല്‍എ കോടതി പ്രത്യേക ജഡ്ജി എംഎസ് ആസ്മിയുടേതായിരുന്നു ഉത്തരവ്.