Vijay mallya-kerala-government-donated-land

തിരുവനന്തപുരം: മദ്യ രാജാവ് വിജയ് മല്യയ്ക്കും ഭൂമി ദാനം നല്‍കിയതിനു തെളിവു പുറത്ത്. കഞ്ചിക്കോട്ടെ 20 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ചുളു വിലയ്ക്കു പതിച്ചു നല്‍കി. മല്യയുടെ യുബി ഗ്രൂപ്പനാണു ഭൂമി നല്‍കിയത്.

സെന്റിനു മൂന്നു ലക്ഷം വരെയുള്ള ഭൂമി 70000 രൂപയ്ക്കാണു നല്‍കിയത്.

നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും വിജയ് മല്യക്കു നല്‍കിയ സൗജന്യങ്ങള്‍ ചര്‍ച്ചയാകുമ്പോഴാണ് കേരളത്തില്‍ മദ്യരാജാവിന് ചട്ടങ്ങള്‍ ലംഘിച്ചു ഭൂമി നല്‍കിയ വാര്‍ത്ത പുറത്തുവരുന്നത്. ഇതുവഴി സംസ്ഥാന ഖജനാവിന് 65 കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തുന്നത്. പുതുശേരി വെസ്റ്റ് വില്ലേജില്‍ റീസര്‍വേ 37 പ്രകാരമുള്ള ഇരുപത് ഏക്കറാണ് പതിച്ചു നല്‍കിയതെന്നു വിവരാവകാശ രേഖയിലാണു വ്യക്തമാകുന്നത്.

സംസ്ഥാന സര്‍ക്കാര്‍ മദ്യനിരോധനം നയമാണെന്നു വ്യക്തമാക്കുമ്പോള്‍ മദ്യക്കമ്പനികളെ കേരളത്തിലേക്കു വിളിച്ചുകൊണ്ടുവരുന്നതിലെ പൊള്ളത്തരം കൂടിയാണു വ്യക്തമാകുന്നത്. ലക്ഷക്കണക്കിനു ഭൂരഹിതരുള്ള കേരളത്തില്‍ അവര്‍ക്കു നല്‍കാന്‍ ഭൂമിയില്ലെന്നു പറയുന്ന സര്‍ക്കാരാണ് മദ്യക്കമ്പനിക്കു ഭൂമി നല്‍കിയത്.

Top