Vijay Mallya seeks time till May to appear before ED

മുംബൈ: പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം കോടികളുടെ വായ്പയെടുത്തു വിദേശത്തേക്കു കടന്ന മദ്യരാജാവ് വിജയ് മല്യ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകില്ല. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകുന്നതിനു മല്യ മേയ് മാസം വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു രണ്ടാം തവണയാണു മല്യ ഹാജരാകാന്‍ വിസമ്മതിക്കുന്നത്.

കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടു തനിക്ക് ഏപ്രില്‍ രണ്ടിനു ഹാജരാകാന്‍ കഴിയില്ലെന്നു മല്യ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതിനു പകരമായി ഏതു ദിവസം ഹാജരാകാന്‍ കഴിയുമെന്നു മല്യ വ്യക്തമാക്കിയിട്ടില്ല.

Top