മുംബൈ: വിജയ് മല്യയുടെ യുണൈറ്റഡ് ബ്രീവറീസ് പേരിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, ബാങ്ക് അക്കൗണ്ട്, സെക്യൂരിറ്റികള്‍ എന്നിവ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)പിടിച്ചെടുത്തു.
സെബി 2015ല്‍ ചുമത്തിയിരുന്ന 15 ലക്ഷം രൂപ പിഴ അടയ്ക്കാത്തതിനാലാണ് ഇത്തരത്തിലൊരു നടപടി.
തുടര്‍ന്ന് ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ട് എഎംസികള്‍, ഡെപ്പോസിറ്ററികള്‍ എന്നിവയ്ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവയില്‍ നിന്നൊന്നും പണം പിന്‍വലിക്കാന്‍ സെബിയുടെ അനുവാദമില്ലാതെ കഴിയുകയുമില്ല.
ബാങ്കുകള്‍, ഡെപ്പോസിറ്ററികള്‍, മ്യൂച്വല്‍ ഫണ്ട് എഎംസികള്‍ എന്നിവയോട് കഴിഞ്ഞ ഒരുവര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
12 ശതമാനം പലിശ ഉള്‍പ്പടെ 18.5 ലക്ഷം രുപയാണ് സെബിക്ക് നല്‍കേണ്ടത്.