വിജയ് നായകനായ ലിയോ സിനിമ ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തിനും കൂടുതൽ കരുത്തായി മാറും. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ പുതിയ ചരിത്രമാണ് ലിയോ രചിക്കാൻ പോകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 19നാണ് റിലീസ്. ലിയോ ഒരു ശരാശരി സിനിമയായിൽ പോലും 1000 കോടി രൂപയോളം കളക്ട് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നത്. ദളപതി 68 കഴിഞ്ഞാൽ പുതിയ സിനിമയൊന്നും തന്നെ വിജയ് പ്രഖ്യാപിച്ചിട്ടില്ല. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. (വീഡിയോ കാണുക)