കൊച്ചി: ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കൈയ്യേറ്റ കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം. തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ അശ്ലീല വീഡിയോ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ വിജയ് പി നായര്‍ക്ക് ജയിലില്‍ തുടരേണ്ടിവരും.
അതേസമയം, ഇന്നലെ വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജാമ്യാപേക്ഷയില്‍ തീരുമാനം ഈ മാസം 9ന് ഉണ്ടാകും.