വിജയ് പി നായര്‍ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ഉപാധികളോടെ ജാമ്യം. സൈനികരെ ആക്ഷേപിച്ച കേസിലും ജാമ്യം ലഭിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.

25000 രൂപയും രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും കോടതി താക്കീത് നല്‍കി. എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.

Top