വിജയ് പി നായരുടെ യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്തു. അശ്ലീല വീഡിയോ വീഡിയോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. വീഡിയോയുടെ കമന്റുകളായി മോശം പരാമര്‍ശങ്ങള്‍ നിറഞ്ഞതും യൂട്യൂബ് തന്നെ വീഡിയോ നീക്കം ചെയ്യാന്‍ കാരണമായിട്ടുണ്ടാകാം.
യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ പ്രതി വിജയ് പി നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന് ശേഷമാകും കോടതിയില്‍ ഹാജരാക്കുക. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസിനാധാരമായ യൂട്യൂബ് വീഡിയോകള്‍ പൊലീസ് ശേഖരിച്ചു.
കോടതിയുടെ അനുമതിയോടെ കേസ് ഉടന്‍ സൈബര്‍ പോലീസിന് കൈമാറും. വിജയ് പി നായരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതിയുടെ പരിഗണനയിലാണ്.