അഹമ്മദാബാദ്: ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും വിജയ് രൂപാനിക്ക് നറുക്ക്, നിഥിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും.
ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് രൂപാനിയെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മന്‍സുഖ് മണ്ഡാവ്യ, കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടെങ്കിലും രൂപാനിക്ക് തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഡിസംബര്‍ 25ന് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും.