അഹമ്മദാബാദ്: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.
മന്‍മോഹനും സോണിയാ ഗാന്ധിക്കും ഗുജറാത്ത് വിരുദ്ധ മനോഭാവമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സ്പീക്ക് അപ്പ് മന്‍മോഹന്‍സിങ് എന്ന ഹാഷ് ടാഗോടെ ആയിരുന്നു വിജയ് രൂപാണിയുടെ ട്വീറ്റുകള്‍.
മന്‍മോഹന്‍ സിങ് അധികാരത്തിലിരുന്ന 10 വര്‍ഷവും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വികസനമില്ലായ്മയും കൊടികുത്തിയ അഴിമതിയും നയങ്ങളുടെ അഭാവവുമാണ് യുപിഎ സര്‍ക്കാരിന്റെ മുഖ മുദ്രയെന്നും രൂപാണി പരിഹസിച്ചു.
ഒരു സാമ്പത്തികവിദഗ്ദ്ധനെന്ന നിലയില്‍ മന്‍മോഹന്‍ സിങ് ജിഎസ്ടിയെ പിന്തുണയ്ക്കണമായിരുന്നുവെന്നും, അധികാരത്തിലിരുന്ന പത്ത് വര്‍ഷവും നരേന്ദ്രമോദിയെ മുഴുവന്‍ അധികാരസംവിധാനങ്ങളും ഉപയോഗിച്ച് യുപിഎ സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.