കൊച്ചി: എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവ് ഉണ്ടായാല്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കമെന്ന് വിജയ് സാഖറെ. ഇന്ന് ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് ഏഴ് പേര്‍ രോഗമുക്തി നേടി.
പാലാരിവട്ടത്തുള്ള എല്‍ഐസി ഏജന്റ്, തൃക്കാക്കരയിലെ ഒരു വീട്ടമ്മ, ആലുവയിലെ ഓട്ടോ ഡ്രൈവര്‍, പറവൂറിലെ സെമിനാരി വിദ്യാര്‍ത്ഥി, കടവന്ത്ര സ്വദേശിയായ നേവിയിലെ ഒരു ഉദ്യോഗസ്ഥന്‍, കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ ഒരു ആക്രി കച്ചവടക്കാരന്‍ എന്നിവര്‍ക്കാണ് എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇവരില്‍ നിന്നുള്ള പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേരുണ്ട്.
അതേസമയം, കൊവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഐ ജി വിജയ് സാക്കറെ അറിയിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ ജില്ലയില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. അമ്പത് എസ്‌ഐമാരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ വ്യാപകമായി പരിശോധന നടത്തുക. കൊച്ചി നഗരത്തിലടക്കം ഉറവിടമറിയാത്ത രോഗികളുണ്ട്.