സേതുപതി, പണ്ണിയാരും പത്മിനിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് സേതുപതിയും അരുണ്‍ കുമാറും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തെങ്കാശിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ 35 ദിവസത്തെ ഷെഡ്യുളിനായി ടീം മലേഷ്യയിലേക്കും തായ്‌ലന്‍ഡിലേക്കും പോകുകയാണ്. യുവാന്‍ ശങ്കര്‍ രാജയുടെ വൈഎസ്ആര്‍ ഫിലിംസും എസ്എന്‍ രാജരാജാസ് പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജലിയാണ് ചിത്രത്തില്‍ നായിക. ഇരവിക്ക് ശേഷം അഞ്ജലി വിജയ് സേതുപതിക്കൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
വിജയ് സേതുപതിയുടെ മകന്‍ സൂര്യയും ഇവര്‍ക്കൊപ്പം മലേഷ്യയിലേക്ക് തിരിച്ചിട്ടുണ്ട്. സൂര്യയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ലിങ്ക, വിവേക് പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. വിജയ് കണ്ണന്‍ കാര്‍ത്തിക് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
ഗോകുലിന്റെ ഗ്യാങ്‌സറ്റര്‍ കോമഡി ചിത്രം ജുംഗയാണ് വിജയ്‌യുടെ റിലീസിനിരിക്കുന്ന അടുത്ത ചിത്രം. മണിരത്‌നത്തിന്റെ ചെക്ക ചെവന്ത വാനം, സൂപ്പര്‍ ഡീലക്‌സ്, സീതാകാതി, 96 എന്നീ ചിത്രങ്ങളും വിജയ്‌യുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.