വിജയ് സേതുപതി – നിത്യ മേനോൻ ജോഡിയായി മലയാള ചിത്രം ഒരുങ്ങുന്നു

മിഴ് സൂപ്പർ താരം മക്കൾ സെൽവം വിജയ് സേതുപതിയും, നിത്യ മേനോനും ജോഡികളാകുന്ന മലയാള ചിത്രം ഒരുങ്ങുന്നു. ചിത്രം അണിയിച്ചൊരുക്കുന്നത് നവാഗതയായ ഇന്ദു വി എസ് ആണ്. വിജയ് സേതുപതി ഇതിനു മുൻപ് ജയറാം നായകനായി എത്തിയ മാർക്കോണി മത്തായി എന്ന ചിത്രത്തിൽ അതിഥി വേഷം ചെയ്‌തിരുന്നു. നിത്യ മേനോനും മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ്. കോളാമ്പി യാണ് നിത്യ അവസാനമായി മലയാളത്തിൽ അഭിനയിച്ച സിനിമ.

വിജയ് സേതുപതി കഴിഞ്ഞ വർഷം കരാറിലേർപ്പെട്ട ഈ ചിത്രം നേരത്തെ തന്നെ ഷൂട്ടിങ് ആരംഭിക്കേണ്ടതായിരുന്നു എന്നും, കോവിഡ് മഹാമാരി വന്നതു മൂലം ചിത്രത്തിന്റെ ചിത്രീകരണം വൈകുകയായിരുന്നു എന്നും സംവിധായക ഇന്ദു അറിയിച്ചു. ഇപ്പോൾ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരികയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. മനീഷ് മാധവൻ ചിത്രത്തിന്റെ ഛായാഗ്രഹണവും ഗോവിന്ദ് വസന്ത-ജോസഫ്‌ എന്നിവർ സംഗീത സംവിധാനവും നിർവഹിക്കുന്നു.

സലീം അഹമ്മദിന്റെ സംവിധാനം സഹായിയായി, ആദാമിന്റെ മകൻ അബു, പത്തേമാരി, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങളിൽ ഇന്ദു ഇതിനു മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.

Top